യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം സികെ സുബൈർ രാജി വച്ചു

യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം സികെ സുബൈർ രാജി വച്ചു

മലപ്പുറം: യൂത്ത് ലീഗിൽ കത്വ ഫണ്ട് വിവാദത്തിൽ രാജി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം സികെ സുബൈർ രാജി വച്ചു. പോലീസ് സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ കേസ് എടുത്തതിന് പിന്നാലെയാണ് രാജിവച്ചത്.

രാജിക്കത്ത് മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് നൽകിയത്. സുബൈർ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് രാജിവച്ചത്. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസ് എടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നതായാണ് യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം ആരോപിച്ചത്.ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന നേതാക്കള്‍ വിനിയോഗിച്ചതായാണ് ആരോപണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി. കെ. സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് യൂസഫ് പടനിലത്തിന്റെ ആരോപണം.കത്വ ഫണ്ടിന്‍റെ പേരിൽ തനിക്കെതിരെ കേസെടുക്കുന്നത് ബിനോയ് കോടിയേരി അറസ്റ്റിലായതിന്‍റെ പകപോക്കലാണെന്ന് പി കെ ഫിറോസ് പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!