ബിഹാറിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

ബിഹാറിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

ബിഹാറിൽ ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി . ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് കോടതിയാണ് പ്രതിക്ക് വധശിക്ഷ നൽകിയിരിക്കുന്നത്. ഇരയുടെ അമ്മയ്ക്ക് അധിക ധനസഹായം നല്‍കണമെന്നും കോടതി ഉത്തരവിൽ പറയുകയാണ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിലാണ്  കോടതിയുടെ വിധി വന്നിരിക്കുന്നത്. തലസ്ഥാന നഗരമായ പട്നയിൽ നിന്ന് 130 കിലോമീറ്റര്‍ അകലെ ഗോപാൽഗഞ്ചിലെ സിദ്ധ്‍വാലാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്.യുപിയുടെ അതിര്‍ത്തി മേഖലയാണ് ഈ സ്ഥലം.

Leave A Reply
error: Content is protected !!