അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ഷേത്രത്തിലേയ്ക്കുള്ള റോഡ് നിര്‍മാണത്തിനും ഈ പണം വിനിയോഗിക്കും. അയോധ്യ സൗന്ദര്യവത്ക്കരണത്തിന് വേണ്ടി 100 കോടി രൂപ വേറെയും അനുവദിച്ചുവെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന പറഞ്ഞു.
വാരണാസി സൗന്ദര്യവത്ക്കരണത്തിന് 100 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ടൂറിസം വികസന പദ്ധതിക്ക് വേണ്ടി 200 കോടി രൂപ നീക്കിവെച്ചു. വിന്ദ്യാചല്‍, നൈമിശരണ്യ എന്നിവിടങ്ങളിലെ വികസനത്തിന് വേണ്ടി 30 കോടി രൂപയും അനുവദിച്ചു.