വൈവിധ്യവൽക്കരണത്തിലൂടെ ഇലക്ട്രോണിക് വ്യവസായ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്

വൈവിധ്യവൽക്കരണത്തിലൂടെ ഇലക്ട്രോണിക് വ്യവസായ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്

വൈവിധ്യവൽക്കരണത്തിലൂടെ ഇലക്ട്രോണിക് വ്യവസായ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങുകയാണ് കണ്ണൂരിലെ കെൽട്രോൺ കോംപണന്റ് കോംപ്ലക്സ്. ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രത്തിന് ഈ പൊതുമേഖലാ വ്യവസായ സ്ഥാപനത്തിൽ മുഖ്യമന്ത്രി നാളെ ശിലാസ്ഥാപനം നടത്തും. ഒപ്പം കെ പി പി നമ്പ്യാര്‍ സ്മാരക ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രത്തിന്റെയും എം പി പി കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെയും പൂര്‍ത്തിയായ വിവിധ നവീകരണപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനവും നടക്കും.

ഇലക്ട്രോണിക് വ്യവസായ രംഗത്തേക്കാവശ്യമായ സൂപ്പര്‍കപ്പാസിറ്റര്‍ തദ്ദേശീയമായി നിര്‍മ്മിക്കുക എന്നതാണ് പുതിയ പ്ലാന്റിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 18 കോടി രൂപ ചെലവിലാണ് പ്ലാന്റ് ഒരുക്കുന്നത്. വിവിധ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലകളില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ക്ക് നിരവധി ആവശ്യങ്ങളുണ്ട്. നിലവില്‍ ഇന്ത്യയില്‍ വ്യാവസായിക ആവശ്യത്തിനുള്ള സൂപ്പര്‍കപ്പാസിറ്ററുകള്‍ ഇറക്കുമതി ചെയ്യുകയാണ്. കെല്‍ട്രോണില്‍ പുതിയ കേന്ദ്രം ഒരുങ്ങുന്നതോടെ ആവശ്യമായ കപ്പാസിറ്ററുകള്‍ രാജ്യത്ത് തന്നെ ഉല്‍പാദിപ്പിക്കാനാകും. പൂര്‍ണ്ണമായും ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് കപ്പാസിറ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

കെല്‍ട്രോണിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്ന പദ്മഭൂഷണ്‍ ഡോക്ടര്‍ കെ.പി.പി. നമ്പ്യാരുടെ സ്മരണാര്‍ത്ഥം 2 കോടി രൂപ ചെലവിലാണ് ഇലക്ട്രോണിക്‌സ് ഗവേഷണ വികസന കേന്ദ്രം സജ്ജമാക്കിയത്. 2 കോടി രൂപ മുതല്‍ മുടക്കിയാണ് എം പി പി കപ്പാസിറ്റര്‍ ഉല്‍പ്പാദനകേന്ദ്രവും ഒരുക്കിയത്. കെ സി സി എല്ലിന്റെ വലിയ കുതിപ്പിന് വഴിയൊരുക്കുന്ന പദ്ധതികളാണ് ഇവ. പരിസ്ഥിതി സൗഹൃദമായ കേരളം സൃഷ്ടിക്കുന്നതിന്റെ ഭാദമായി ഇലക്ട്രോണിക് വ്യവസായ രംഗത്ത് ശക്തമായ കാല്‍വെപ്പ് നടത്തുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കെ സി സി എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ഐ എസ് ആര്‍ ഒ യ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന കെല്‍ട്രോണിന് പുതിയ പദ്ധതികള്‍ ഊര്‍ജ്ജം പകരും. ആധുനികവല്‍ക്കരണത്തിലൂടെയും നവീകരണത്തിലൂടെയും കെ സി സി എൽ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

Leave A Reply
error: Content is protected !!