അസമിൽ 3,300 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി

അസമിൽ 3,300 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി

അസമിൽ 3,300 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 കോടി രൂപ മുടക്കി 276 ഏക്കർ ഭൂമിയിൽ നിർമിച്ച ധേമാജി എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കും. ആ ആത്മവിശ്വാസമാണ് ആത്മനിർഭർ ഭാരതിലേക്ക് നയിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അസമിലെ തേയിലയും വിനോദസഞ്ചാരവും കൈത്തറിയും കരകൗശലവും സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുളള ഒരുക്കത്തിലാണ് സർക്കാർ. അത് നിലവിൽ വരുന്നതോടെ പ്രാദേശിക ഭാഷകളിലുളള വിദ്യാഭ്യാസം സംസ്ഥാനത്തെ തേയിലതൊഴിലാളികൾക്കും ഗോത്ര ജനതയ്ക്കും ഏറെ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എൻജിനീയറിംഗ് പഠനവും സാങ്കേതിക വിദ്യാഭ്യാസവും പ്രാദേശിക ഭാഷയിലേക്ക് മാറുന്നതോടെ യുവജനതയ്ക്ക് കൂടുതൽ അവസരങ്ങൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!