വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ

വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ

വിദേശത്ത് നിന്ന് വരുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നിബന്ധമാക്കി ഇന്ത്യ. ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന കുട്ടികളടക്കം എല്ലാ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് ഡെൽഹി എയര്‍പോര്‍ട്ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്‌തമാക്കുന്നു.

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടൺ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് ഉത്തരവ് ബാധകമാണ്. തിങ്കളാഴ്‌ച രാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടില്‍ എത്തുന്നവരെ മാത്രമേ പിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയുള്ളു. ഇവര്‍ എയര്‍സുവിധയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ മുന്‍പ് വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Leave A Reply
error: Content is protected !!