തെരഞ്ഞെടുപ്പ് ; ബംഗാളിൽ കേന്ദ്ര സൈനിക വിഭാഗങ്ങളുടെ കൂട്ടവിന്യാസം

തെരഞ്ഞെടുപ്പ് ; ബംഗാളിൽ കേന്ദ്ര സൈനിക വിഭാഗങ്ങളുടെ കൂട്ടവിന്യാസം

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ കേന്ദ്ര സൈനിക വിഭാഗങ്ങളുടെ കൂട്ടവിന്യാസം. 12 കമ്പനി സി.ആർ.പി.എഫ് സംസ്ഥാനത്തെത്തി. സി.ആർ.പി.എഫ് 60 കമ്പനി, സശസ്ത്ര സീമാബൽ 30 കമ്പനി, ബി.എസ്.എഫ് 25 കമ്പനി, സി.ഐ.എസ്.എഫും ഐ.ടി.ബി.പിയും അഞ്ച് കമ്പനി വീതം എന്നിങ്ങനെയാണ് ബംഗാളിലെത്തുന്നത്. അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിലുള്ള ഓരോ കമ്പനിയിലും 80 മുതൽ നൂറു വരെ അംഗങ്ങളാണ് ഉണ്ടാവുക. കേന്ദ്രം അയക്കുന്ന സൈനികരുടെ ചെലവ് മുഴുവൻ സംസ്ഥാന സർക്കാറാണ് വഹിക്കേണ്ടത്.

സാധാരണ ഗതിയിൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമാണ് കേന്ദ്ര സൈന്യങ്ങളുടെ കൂടുതൽ കമ്പനികൾ സംസ്ഥാനങ്ങളിലെത്താറുള്ളത്. 2016-ൽ അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം മുപ്പതും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം നാൽപതും കമ്പനികൾ ബംഗാളിലെത്തിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിനു മുമ്പാണ് കൂടിയ തോതിൽ സായുധ സൈനികരെത്തുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.

Leave A Reply
error: Content is protected !!