തൃണമൂൽ കോണ്ഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിൽ മമത സർക്കാർ പൂർണ പരാജയമായിരുന്നുവെന്ന് മോദി ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബംഗാളിലെ ജനങ്ങൾ മാറ്റത്തിനായി തയാറായി. സമഗ്രമായ മാറ്റമാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളിൽ ബിജപി സർക്കാർ രൂപപ്പെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം. താമര യഥാർഥ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു.