തർക്കം കണ്ടു നിന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

തർക്കം കണ്ടു നിന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ചാത്തന്നൂർ: കോഴിയെ നായ പിടിച്ചതു സംബന്ധിച്ച തർക്കം അടിപിടിയിലെത്തി. കണ്ടു നിന്ന വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. ചാത്തന്നൂർ താഴം ഇത്തിക്കര ബ്ലോക്ക് ഓഫിസിനു സമീപം അനിത വിലാസത്തിൽ രഘുവരന്റെ ഭാര്യ വി‍ജ്ഞാനവല്ലിയാണ് (76) മരിച്ചത്.

പൊലീസ് പറയുന്നത്: ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിയെ നായ പിടികൂടിയതു സംബന്ധിച്ചു മകൻ ജ്യോതിലാലും അയൽവാസിയും തമ്മിലുണ്ടായ വഴക്കിനിടെ വിജ്ഞാനവല്ലിയുടെ മകൾ അനിതയ്ക്ക് അടിയേറ്റു.ഇതിനിടെ വിജ്ഞാനവല്ലി കുഴഞ്ഞു വീണു. നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Leave A Reply
error: Content is protected !!