രാഹുൽഗാന്ധിയാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരനെന്ന് സിപിഎം

രാഹുൽഗാന്ധിയാണ് കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരനെന്ന് സിപിഎം

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വിമർശിച്ച് സിപിഎം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരള സന്ദർശനത്തിയ രാഹുൽ ഗാന്ധി ഇന്ന് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള ട്രാക്ടർ റാലിയിൽ പങ്കെടുത്തു. ഇതിനെതിരെ വിമര്ശനവുമായാണ് സിപിഎം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ കർഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് യുപിഎ സർക്കാരിന്‍റെ കാലത്ത് കൊണ്ട് വന്ന ആസിയാൻ കരാർ ആണെന്നാണ് സിപിഎം വിമർശനം.

രാഹുൽഗാന്ധിയാണ് സമസ്ഥാനത്തെ കർഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണക്കാരൻ എന്ന് സിപിഎം ആരോപിച്ചു. വയനാട് നന്ന ട്രാക്ടർ റാലിയോടെയാണ് രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിന് തുടക്കമായത്. റാലി സംഘടിപ്പിച്ചത് ദില്ലിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

Leave A Reply
error: Content is protected !!