പറവൂർ സംഭവം: കേരളത്തിൽ കലാപമുണ്ടാക്കാൻ ആർ.എസ്.എസിന് ആഭ്യന്തര വകുപ്പിന്റെ ഒത്താശ – വെൽഫെയർ പാർട്ടി

പറവൂർ സംഭവം: കേരളത്തിൽ കലാപമുണ്ടാക്കാൻ ആർ.എസ്.എസിന് ആഭ്യന്തര വകുപ്പിന്റെ ഒത്താശ – വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേരളത്തിൽ കലാപം സൃഷ്ടിക്കാൻ കോപ്പുകൂട്ടുന്ന ആർ.എസ്.എസിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സമ്പൂർണ പിന്തുണയുണ്ടെന്ന സൂചനകളാണ് പറവൂരിലെ രണ്ട് ആയുധധാരികളായ ഹിന്ദുത്വഭീകരവാദികളെ വെറുതെ വിട്ടതിലൂടെ തെളിയിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തിൽ പല സ്ഥലങ്ങളിലും ആർഎസ്എസ് പ്രവർത്തകർ ആയുധശേഖരം നടത്തുകയും കലാപത്തിന് ആഹ്വാനം നടത്തുകയും ചെയ്യുമ്പോഴും അതിനെതിരെ തികഞ്ഞ നിസംഗത കാണിക്കുകയാണ് പിണറായി സർക്കാർ. പറവൂവിൽ പിടിച്ചത് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണുകളാണെന്ന് പറഞ്ഞ് സംഭവത്തെ നിസാരവൽക്കരിക്കാനാണ് പോലീസ് ശ്രമം. ആയുധപൂജയുടെ പേരിൽ കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത പ്രതീഷ് വിശ്വനാഥിന്റെ കാര്യത്തിലും ആഭ്യന്തര വകുപ്പ് നിശബ്ദതയാണ് പാലിച്ചത്.

കേരളത്തിൽ പലയിടങ്ങളിലും സംഘ്പരിവാറിന്റെ നേതൃത്വത്തിൽ ആയുധ ശേഖരണം നടത്തുന്നതിന്റെ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആർഎസ്എസ് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി അവ പിടിച്ചെടുക്കാൻ പോലീസ് തയ്യാറാവണം. ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷം നടത്തുന്നതെന്ന അവകാശവാദം തികച്ചും കപടമാണെന്നതാണ് സമീപകാല ആർഎസ്എസ് സിപിഎം ഒത്തുകളികൾ തെളിയിക്കുന്നത്. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!