ഭിമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ തെലുഗു കവി വരവര റാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ്.എസ് ശിണ്ഡെ, മനീഷ് പിടാലെ എന്നിവരടങ്ങിയ ബഞ്ച് ആറു മാസത്തേക്കാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വരവരറാവു ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
ഇടക്കാല ജാമ്യം ലഭിച്ച വരവരറാവു നിലവിൽ ചികിത്സയിൽ തുടരുകയാണ്.