കൊല്ലം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ കോവിഡ് രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 153 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 31 പേര്‍ക്കാണ് രോഗബാധ. കാവനാട്-അഞ്ച്, കടപ്പാക്കട-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-13, കരുനാഗപ്പള്ളി-12 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-ഏഴ്, പിറവന്തൂര്‍-ആറ്, കൊറ്റങ്കര, ശാസ്താംകോട്ട ഭാഗങ്ങളില്‍ അഞ്ചു വീതവും ഏരൂര്‍, കുണ്ടറ, മയ്യനാട്, മൈലം പ്രദേശങ്ങളില്‍ നാലുവീതവും കല്ലുവാതുക്കല്‍, ചവറ, തഴവ, തൃക്കരുവ, പെരിനാട്, വിളക്കുടി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

ജില്ലയില്‍ ഇതുവരെ 27441 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 22) 1357 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-90, സി എച്ച് സി ചവറ-22, സി എച്ച് സി കലയ്ക്കോട്-80, സി എച്ച് സി കുളത്തൂപ്പുഴ-16, സി എച്ച് സി ഓച്ചിറ-19, സി എച്ച് സി തൃക്കടവൂര്‍-20, സി എച്ച് സി വെളിനല്ലൂര്‍-83, ജില്ലാ ആയുര്‍വേദ ആശുപത്രി-103, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-203, മെഡിസിറ്റി-88, നായേഴ്സ് ആശുപത്രി-82, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-80, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-62, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-71, പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-54, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-75, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-18, വിക്ടോറിയ ആശുപത്രി-99, പി എച്ച് സി ചാത്തന്നൂര്‍-13, സി എച്ച് സി നിലമേല്‍-45, കുണ്ടറ താലൂക്ക് ആശുപത്രി-34.

Leave A Reply
error: Content is protected !!