ഒരാഴ്ച നീളുന്ന ജോസ് കെ. മാണിയുടെ പദയാത്രയ്ക്ക് തുടക്കമായി

ഒരാഴ്ച നീളുന്ന ജോസ് കെ. മാണിയുടെ പദയാത്രയ്ക്ക് തുടക്കമായി

പാലായില്‍ മാണി സി. കാപ്പനെ നേരിടാന്‍ ജോസ് കെ. മാണി നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി. സിറ്റിംഗ് എംഎല്‍എ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനെ മറികടക്കാൻ ആണ് പദയാത്രയുമായി ജോസ് കെ മാണി എത്തുന്നത്. ഇന്ന് രാവിലെ 9.30ന് പദയാത്രയ്ക്ക് തുടക്കമായി.

പദയാത്ര മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് നടത്തുക. മുത്തോലിയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് നിലപാടും,  കാപ്പന്റെ മുന്നണി മാറ്റവും  സംബന്ധിച്ച രാഷ്ട്രീയ വിശദീകരണമാണ് പദയാത്രയിലൂടെ ജോസ് കെ. മാണിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ നഷ്ട്ടപെട്ട പാലാ ഇത്തവണ തിരിച്ച് പിടിക്കാൻ ഒരുങ്ങിയാണ് ജോസ് കെ മാണി പദയാത്രയുമായി എത്തുന്നത്. കാല്‍നട ജാഥയില്‍ വിവിധ എല്‍ഡിഎഫ് നേതാക്കളും, മന്ത്രിമാരും പങ്കാളികളാകും. ഈ മാസം 27 വരെയാണ് യാത്ര. പന്ത്രണ്ട് പഞ്ചായത്തുകളിലും പാലാ മുൻസിപ്പാലിറ്റിയിലും പരമാവധി ആളുകളുമായി നേരിൽ കാണുക എന്നതാണ് പദയാത്രകൊണ്ട് ലക്ഷ്യമിടുന്നത്.

Leave A Reply
error: Content is protected !!