ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം നാളെ

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം നാളെ

നിയസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്സ് നടത്തുന്ന ഐശ്വര്യ കേരള യാത്ര നാളെ സമാപിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ യാത്ര എല്ലാ ജില്ലകളിലൂടെ കടന്നാണ് നാളെ സമാപിക്കുന്നത്. സമാപന സമ്മേളനം നാളെ ശംഖുമുഖത്ത് നടക്കും.

22 ദിവസങ്ങളും, 140 നിയോജക മണ്ഡലങ്ങളും, ജനലക്ഷങ്ങൾ ഭാഗമായ യാത്രയാണ് നാളെ അവസാനിക്കുന്നത്. നാളെ അവസാനിക്കുകയാണ്. ശംഖുമുഖത്തു നടക്കുന്ന സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും എന്നതും ശ്രദ്ധേയമാണ്. നാളെ വൈകുന്നേരം 3:30ന് ആണ് സമ്മേളനം.

Leave A Reply
error: Content is protected !!