നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കും; സൂചന നൽകി പ്രധാനമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കും; സൂചന നൽകി പ്രധാനമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയുടെ പരാമർശം. അതുവരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി അവസാനവാരം അല്ലെങ്കിൽ മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് ഇപ്പോൾ പ്രധാനമന്ത്രി കൂടുതൽ സൂചനകൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മാർച്ച് നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

Leave A Reply
error: Content is protected !!