അച്ചൻകോവിലിലേക്ക് പുതിയ റോഡ്: ഇനി നടുവൊടിയാത്ത യാത്ര ചെയ്യാം

അച്ചൻകോവിലിലേക്ക് പുതിയ റോഡ്: ഇനി നടുവൊടിയാത്ത യാത്ര ചെയ്യാം

ചരിത്ര പ്രാധാന്യമുള്ള അച്ചൻകോവിലിലും അവിടുത്തെ ധർമ്മശാസ്താ ക്ഷേത്രത്തിലും പോകാൻ നാട്ടുകാരും തീർത്ഥാടകരും വിനോദസഞ്ചാരികളും വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. കേരളത്തിൽ ഉള്ള ഇടമായിരുന്നിട്ടും തമിഴ്നാട് വഴി നൂറിലധികം കിലോമീറ്റർ അധികം സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരമായി. 25 കിലോമീറ്റർ ദൂരം വനത്തിലൂടെയുള്ള റോഡ്‌ 14.84 കോടി രൂപ ചിലവഴിച്ചു നിർമിച്ച് ഉദ്ഘാടനം ചെയ്തു.
അങ്ങനെ അലിമുക്കിൽ നിന്ന് അച്ചൻകോവിൽ വരെയുള്ള കാനന പാത മികച്ച നിലവാരത്തിൽ സഞ്ചാരയോഗ്യമായി.

ഒപ്പം തന്നെ അച്ചൻകോവിലുകാരുടെ നിരന്തര പ്രശ്നമായ വൈദ്യുതി തടസത്തിനും പരിഹാരം കാണുന്നതിന് ഭൂഗർഭ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന നടപടിക്കും തീരുമാനമായി.വനത്തിനുള്ളിലൂടെ കടന്നുപോകുന്ന 11 കെവി ലൈനുകളിൽ മരങ്ങളും ചില്ലകളും വീണ് അച്ചൻകോവിൽ നിവാസികൾ അനുഭവിക്കേണ്ടി വരുന്ന അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഉദ്ദേശിച്ച് ‘ദ്യുതി’ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി 92 ലക്ഷം രൂപ വകയിരുത്തുകയുണ്ടായി. അതിന്റെ നിർമാണ ഉത്ഘാടനം ഇന്ന് നടന്നു.

Leave A Reply
error: Content is protected !!