ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് നേരെ ആക്രമണം ; യുവാവ് പിടിയിൽ

ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് നേരെ ആക്രമണം ; യുവാവ് പിടിയിൽ

തിരുവനന്തപുരം : ഭവനസന്ദർശനം നടത്തുമ്പോൾ ആരോഗ്യവകുപ്പിലെ വനിതാ ഫീൽഡ് സ്റ്റാഫിനെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ.ശനിയാഴ്ച രാവിലെയാണ് സംഭവം.വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന ഹബീബി(24)നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.

ഭവനസന്ദർശനം നടത്തവേ വിഴിഞ്ഞം ആമ്പൽക്കുളം ഭാഗത്തുവച്ച്‌ യുവതിയെ ആക്രമിച്ചശേഷം പ്രതി ഓടി രക്ഷപ്പെട്ടു.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൂവാർ ബസ്‌ സ്റ്റാൻഡിനു സമീപത്തുനിന്നാണ് ‌ പ്രതിയെ പിടികൂടിയത്.

അതെ സമയം അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഹബീബിനെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

Leave A Reply
error: Content is protected !!