കോഴിക്കോട്: ആശ്രമങ്ങള്‍, മഠങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് പ്രത്യേക വിഭാഗത്തില്‍പെടുത്തി റേഷന്‍ കാര്‍ഡ് അനുവദിക്കുന്നു. ഇപ്രകാരമുള്ളവര്‍ക്ക് പൊതു വിഭാഗം (സ്ഥാപനം ) എന്ന അഞ്ചാമത് വിഭാഗത്തില്‍പെടുത്തിയാണ് ബ്രൗണ്‍ നിറത്തിലുള്ള റേഷന്‍ കാര്‍ഡ് നല്‍കുന്നത്.
മേല്‍ പറഞ്ഞ സ്ഥാപനങ്ങളിലെ അന്തോവാസികളായ ഓരോ വ്യക്തിക്കും ഒരു കാര്‍ഡ് എന്ന രീതിയിലാണ് പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. അപേക്ഷകര്‍ സ്ഥാപന മേലാധികാരി നല്കുന്ന സത്യപ്രസ്താവന, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണം. അപേക്ഷകര്‍ മറ്റു സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡില്‍ ഉള്പ്പെട്ടവരായിരിക്കരുത്. സപ്ലൈ ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.