‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’; മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

കൊച്ചി: എൻസിപി വിട്ട മാണി. സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്. ഘടക കക്ഷിയാക്കാൻ യുഡിഎഫിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉൾപ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം.

ബാബു കാർത്തികേയനാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ്. വൈസ് പ്രസിഡന്റുമാർ – സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ – സിബി തോമസ്. പാര്‍ട്ടിയുടെ രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കും. എൽഡിഎഫ് തങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്. പാലായിൽ കെ. എം മാണിയുടെ ഭൂരിപക്ഷം പടിപടിയായി കുറയ്ക്കാൻ സാധിച്ചു. പാലായുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും മാണി. സി. കാപ്പൻ വ്യക്തമാക്കി.

ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താൻ തന്നെയാണ് പറഞ്ഞത്.  എൽ ഡി എഫ് 19 പാർലമെന്റ് സീറ്റിൽ തോറ്റ് വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പാലായിൽ ജയിച്ചത്. തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാദ്ധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പൻ പറഞ്ഞു.

Leave A Reply
error: Content is protected !!