ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണംചെയ്തു

ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണംചെയ്തു

പത്തനംതിട്ട: സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ല ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുല്ലാട് ബി.ആര്‍.സി പരിധിയിലുള്ള എം.ടി എല്‍.പി.എസില്‍ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാരീരിക വൈകല്യം മൂലം ശൈയ്യാവലംബികളായ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് തൊഴില്‍ ചെയ്യു വാനുള്ള അവസരം ഉറപ്പുവരുത്തുന്ന രീതിയില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍  തുടങ്ങുന്നതിന്റെ ആവശ്യകത എം.എല്‍.എ ചൂണ്ടിക്കാട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

2020 സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടുകൂടി നടത്തിയ മെഡിക്കല്‍ ക്യാമ്പിലും സര്‍വേയിലും 3500 കുട്ടികള്‍ വിവിധ തലങ്ങളില്‍ പങ്കെടുത്തു. ഇതില്‍ അര്‍ഹരായ കുട്ടികള്‍ക്ക് താഴെപറയും പ്രകാരം സേവനങ്ങള്‍ ലഭ്യമാകും.

എലമെന്ററി വിഭാഗത്തില്‍ 580 കുട്ടികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സും 411 കുട്ടികള്‍ക്ക് എസ്‌കോര്‍ട്ട് അലവന്‍സുകളും 1500 രൂപ നിരക്കില്‍ നല്‍കും. സെക്കന്‍ഡറി വിഭാഗത്തില്‍ 685 കുട്ടികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സുകളും 420 കുട്ടികള്‍ക്ക് എസ്‌കോര്‍ട്ട് അലവന്‍സുകളും 900 രൂപ നിരക്കില്‍ നല്‍കും. കാഴ്ച പരിമിതിയുള്ള 17 കുട്ടികള്‍ക്ക് 1000 രൂപ നിരക്കില്‍ റീഡര്‍ അലവന്‍സും നല്‍കുന്നു.

435 പെണ്‍കുട്ടികള്‍ക്ക് എലമെന്ററി വിഭാഗത്തിലും 338 പെണ്‍്കുട്ടികള്‍ക്ക് സെക്കന്ററി വിഭാഗത്തിലും 2000 രൂപ നിരക്കില്‍ ഗേള്‍സ് സ്‌റ്റൈഫന്റ് നല്‍കുന്നു. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍്, പീഡിയാട്രിക് വീല്‍ചെയര്‍, സി.പി. ചെയര്‍ എന്നിങ്ങനെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ കഴിയുന്ന 188 ഉപകരണങ്ങളും കേള്‍വി സംബന്ധമായ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് 67 ശ്രവണസഹായികളും അനുവദിച്ചു നല്കുന്നു.

Leave A Reply
error: Content is protected !!