സിഡിറ്റിന്റെ ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളില്‍ താല്‍കാലിക നിയമനം

സിഡിറ്റിന്റെ ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളില്‍ താല്‍കാലിക നിയമനം

സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ വിവിധ ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തില്‍ താല്‍കാലികമായി പരിഗണിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു.പ്രോജക്ട് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

സ്‌കാനിംഗ് അസിസ്റ്റന്റ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയിച്ചിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. രണ്ട് തസ്തികയിലും പകല്‍/രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറായവര്‍ക്ക് മുന്‍ഗണനയുണ്ട്.ഇമേജ് എഡിറ്റേഴ്സ് തസ്തികയ്ക്ക് പത്താം ക്ലാസ് ജയമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടര്‍ സ്വന്തമായി വേണം.
പൂര്‍ത്തീകരിക്കുന്ന ജോലിയ്ക്കനുസൃതമായാണ് വേതനം. താല്‍പര്യമുള്ളവര്‍ www.cdit.org യില്‍ 27ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യണം.

Leave A Reply
error: Content is protected !!