കാഴ്ചകളുടെ ഉത്സവ വിരുന്നിന് തലശ്ശേരിയിൽ ചൊവ്വാഴ്ച തിരി തെളിയും

കാഴ്ചകളുടെ ഉത്സവ വിരുന്നിന് തലശ്ശേരിയിൽ ചൊവ്വാഴ്ച തിരി തെളിയും

ക​ണ്ണൂ​ർ: കേ​ര​ള സം​സ്​​ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​സ്​​ഥാ​ന​ത്തെ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 25ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ (ഐ.​എ​ഫ്.​എ​ഫ്.​കെ) ത​ല​ശ്ശേ​രി പ​തി​പ്പി​ന്​ ചൊ​വ്വാ​ഴ്​​ച തി​രി​തെ​ളി​യും. വൈ​കീ​ട്ട്​ ആ​റി​ന്​ സാം​സ്​​കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ മേ​ള ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ക​മ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ലി​ബ​ർ​ട്ടി തി​യ​റ്റ​ർ സ​മു​ച്ച​യ​ത്തി​ൽ 23 മു​ത​ൽ 27വ​രെ​യാ​ണ്​ മേ​ള.

ആ​ദ്യ​മാ​യി ത​ല​ശ്ശേ​രി വേ​ദി​യാ​കു​ന്ന ച​ല​ച്ചി​ത്ര മാ​മാ​ങ്ക​ത്തി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലി​ബ​ർ​ട്ടി ലി​റ്റി​ൽ പാ​ര​ഡൈ​സി​ൽ വൈ​കീ​ട്ട്​ ആ​റി​ന്​ ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ക​ഥാ​കൃ​ത്ത്​ ടി. ​പ​ത്​​മ​നാ​ഭ​ൻ, അ​ഡ്വ. എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ, ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ കെ.​എം. ജ​മു​ന റാ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

ജാ​സ്​​മി​ല സ​ബാ​നി​ക്​ സം​വി​ധാ​നം ചെ​യ്​​ത ബോ​സ്​​നി​യ​ൻ ചി​ത്രം ‘ക്വോ ​വാ​ഡി​സ്​ ഐ​ഡി’​യാ​ണ്​ ഉ​ദ്​​ഘാ​ട​ന ചി​ത്രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 46 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 80 സി​നി​മ​ക​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 23ന്​ ​രാ​വി​ലെ പ്ര​ദ​ർ​ശ​നം തു​ട​ങ്ങും. എ.​വി.​കെ. നാ​യ​ർ റോ​ഡി​ലെ ലി​ബ​ർ​ട്ടി സ്യൂ​ട്ട്, ഗോ​ൾ​ഡ്​ പാ​ര​ഡൈ​സ്, ലി​റ്റി​ൽ പാ​ര​ഡൈ​സ്, മി​നി പാ​ര​ഡൈ​സ്​ എ​ന്നീ തി​യ​റ്റ​റു​ക​ളി​ലും മ​ഞ്ഞോ​ടി​യി​ലെ ലി​ബ​ർ​ട്ടി മൂ​വി ഹൗ​സി​ലു​മാ​ണ്​ പ്ര​ദ​ർ​ശ​നം. മു​ഖ്യ​വേ​ദി​യാ​യ ലി​ബ​ർ​ട്ടി കോം​പ്ല​ക്​​സി​ൽ എ​ക്​​സി​ബി​ഷ​ൻ, ഓ​പ​ൺ ഫോ​റം എ​ന്നി​വ ന​ട​ക്കും.

മ​ത്സ​ര​വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന്​ ലി​ജോ ജോ​സ്​ പെ​ല്ലി​ശ്ശേ​രി​യു​ടെ ‘ചു​രു​ളി’, ജ​യ​രാ​ജിെൻറ ‘ഹാ​സ്യം’ എ​ന്നീ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 14 സി​നി​മ​ക​ളാ​ണു​ള്ള​ത്. മോ​ഹി​ത്​ പ്രി​യ​ദ​ർ​ശി സം​വി​ധാ​നം ചെ​യ്​​ത ഹി​ന്ദി ചി​ത്രം ‘കോ​സ’, അ​ക്ഷ​യ്​ ഇ​ന്ദി​ക്ക​ർ സം​വി​ധാ​നം ചെ​യ്​​ത മ​റാ​ത്തി ചി​ത്രം ‘ സ്​​ഥ​ൽ പു​രാ​ൺ’ എ​ന്നി​വ​യും മ​ത്സ​ര വി​ഭാ​ഗ​ത്തി​ലു​ണ്ട്.

സ​മ​കാ​ലി​ക ലോ​ക സി​നി​മ വി​ഭാ​ഗ​ത്തി​ൽ 22 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. മ​ല​യാ​ള സി​നി​മ ഇ​ന്ന്​ വി​ഭാ​ഗ​ത്തി​ൽ ക​യ​റ്റം, ആ​ൻ​ഡ്രോ​യ്​​ഡ്​ കു​ഞ്ഞ​പ്പ​ൻ, ക​പ്പേ​ള, അ​റ്റ​ൻ​ഷ​ൻ പ്ലീ​സ്, തി​ങ്ക​ളാ​ഴ്​​ച ന​ല്ല ദി​വ​സം, പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​​ട്ടെ, സ​ന്തോ​ഷ​ത്തി​െൻറ ഒ​ന്നാം ര​ഹ​സ്യം, ലൗ, ​മ്യൂ​സി​ക്ക​ൽ ചെ​യ​ർ, സീ ​യു സൂ​ൺ, ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ൽ എ​ന്നി​വ​യു​മു​ണ്ട്. ഇ​ന്ത്യ​ൻ സി​നി​മ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​സി​നി​മ​ക​ളും അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​നി​മ​ക​ളു​ടെ പ്ര​ത്യേ​ക പാ​ക്കേ​ജാ​യ ക​ലൈ​ഡോ​സ്​​കോ​പ്​ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച്​ സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ലൈ​ഫ്​ ടൈം ​അ​ച്ചീ​വ്​​െ​മ​ൻ​റ്​ അ​വാ​ർ​ഡ്​ നേ​ടി​യ ഫ്ര​ഞ്ച്​ സം​വി​ധാ​യ​ക​ൻ ഷീ​ൻ ലു​ക്​​ഗൊ​ദാ​ർ​ദി​െൻറ ആ​റ്​ ചി​ത്ര​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​കും.

Leave A Reply
error: Content is protected !!