ആലപ്പുഴയില്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു ​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി

ആലപ്പുഴയില്‍ നി​ന്നും ത​ട്ടി​ക്കൊ​ണ്ടു ​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ആ​ല​പ്പു​ഴ മാ​ന്നാ​റി​ൽ നി​ന്നും അ​ർ​ധ​രാ​ത്രി ഒ​രു​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ ഇറക്കിവിട്ടു. കൊരട്ടിക്കാട് സ്വദേശി  ബിന്ദുവിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് 15 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നു സംശയമുണ്ട്.

വടക്കഞ്ചേരി പോലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.  തട്ടിക്കൊണ്ടു പോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതില്‍ തകര്‍ത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നില്‍ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.  യു​വ​തി നാ​ല് ദി​വ​സം മു​ൻ​പാ​ണ് ഗ​ൾ​ഫി​ൽ നി​ന്നും എ​ത്തി​യ​ത്. ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ.

ദു​ബാ​യി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്‌​തി​രു​ന്ന ‌യു​വ​തി വീ​ട്ടി​ൽ എ​ത്തി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം മ​ല​പ്പു​റം കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി മൂ​ന്നു പേ​ർ വ​ന്നി​രു​ന്നു. ബി​ന്ദു​വി​നെ ക​ണ്ട ഇ​വ​ർ ഗ​ൾ​ഫി​ൽ​നി​ന്നു കൊ​ടു​ത്തു വി​ട്ട സ്വ​ർ​ണ​ത്തെ​ക്കു​റി​ച്ചു ചോ​ദി​ച്ചു. എ​ന്നാ​ൽ, ആ​രും സ്വ​ർ​ണം ത​ന്നു​വി​ട്ടി​ട്ടി​ല്ലെ​ന്നു യു​വ​തി പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ആ​ൾ മാ​റി​പോ​യ​താ​ണെ​ന്നു പ​റ​ഞ്ഞു മൂ​വ​ർ സം​ഘം തി​രി​കെ പോ​വു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ വീ​ട് ആ​ക്ര​മി​ച്ചു യു​വ​തി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ​ത്.വീ​ട്ടി​ൽ കാ​ണാ​ൻ എ​ത്തി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും യു​വ​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു കൈ​മാ​റി. രാ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ബി​ന്ദു​വി​ന്‍റെ ഫോ​ണി​ലേ​ക്കു വി​ളി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

Leave A Reply
error: Content is protected !!