പുതിയ രാജ്, ഡി കെ സീരീസില്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റംപ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

പുതിയ രാജ്, ഡി കെ സീരീസില്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റംപ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ

ഷാഹിദ് കപൂറിനെ നായകനാക്കി പുറത്തിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസിന്റെ നിര്‍മ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ. രാജ് നിഡിമോരുവിന്റെയും കൃഷ്ണ ഡി കെ യുടെയും സൃഷ്ടിയായ രസകരമായ ഡ്രാമ ത്രില്ലര്‍ നടന്‍ ഷാഹിദ് കപൂറിന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് തുടക്കം കുറിക്കും. രാജിന്റെയും ഡികെയുടെയും ട്രേഡ്മാര്‍ക്കില്‍ ഇരുണ്ടതും പരിഹാസം കലര്‍ന്നതുമായ നര്‍മ്മം നിറഞ്ഞിരിക്കുന്ന ഈ സീരീസ്, 240 ഓളം രാജ്യങ്ങളിലും പ്രദേശങ്ങളിലും ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീംമിംഗ് ചെയ്യുന്ന ഫാമിലി മാന്റെ മികച്ച വിജയത്തെ തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള ഇരുവരുടെയും പുതിയ സഹകരണത്തെ അടയാളപ്പെടുത്തും. സീത ആര്‍ മേനോന്‍, സുമന്‍ കുമാര്‍, ഹുസൈന്‍ ദലാല്‍ എന്നിവരും ചേര്‍ന്നാണ് ഷോ രചിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളുടെയും കഥാകൃത്തുക്കളുടെയും ഭവനമായിരിക്കുന്നതില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ആമസോണ്‍ പ്രൈം വീഡിയോ കണ്ടന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ഷാഹിദ് കപൂര്‍ അവിശ്വസനീയമാംവിധം പ്രതിഭാധനനായ നടനാണെന്നും രാജ്, ഡികെ എന്നിവരുമായി ഒരു പുതിയ ആവേശകരമായ സഹകരണത്തോടെ അദ്ദേഹം പ്രൈം വീഡിയോ കുടുംബത്തില്‍ ചേരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയതും അതുല്യവുമായ സംയോജനമാണെന്നും ഞങ്ങളുടെ ഉപഭോക്താക്കളില്‍ വിജയകരമായി എത്തുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ചുകാലമായി രാജ്, ഡി.കെ എന്നിവരുമായി സഹകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കവെ ഷാഹിദ് കപൂര്‍ പറഞ്ഞു. ‘ആമസോണ്‍ പ്രൈം വീഡിയോയിലെ പ്രിയപ്പെട്ട ഇന്ത്യന്‍ ഷോയാണ് ഫാമിലി മാന്‍ എന്നും തന്റെ ഡിജിറ്റല്‍ അരങ്ങേറ്റത്തിന് അവരെക്കാള്‍ മികച്ച ആരെയും ചിന്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ പ്രൈം വീഡിയോ ഒരു മികച്ച സേവനമാണെന്നും അവരുമായി പ്രവര്‍ത്തിക്കുന്നത് ഒരു നേട്ടമാണെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു. കഥയുടെ ആശയം ആദ്യമായി കേട്ടപ്പോള്‍ മുതല്‍ വളരെ ഇഷ്ടപ്പെട്ടുവെന്നും അതിനു ശേഷം ഇത് ഇതുവരെ ഒരു ആവേശകരമായ സവാരി ആയിരുന്നുവെന്നും ഈ സീരീസ് പ്രേക്ഷകരുമായി പങ്കിടുന്നതിനായി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ ചെയ്യുന്ന ഓരോ സിനിമയോടും പരമ്പരയോടും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളെത്തന്നെ വെല്ലുവിളിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്രഷ്ടാക്കളായ രാജും ഡി.കെയും പറഞ്ഞു. ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട സ്‌ക്രിപ്‌റ്റെന്നും ഇത് യഥാര്‍ത്ഥത്തില്‍ സ്‌നേഹത്തിന്റെ അധ്വാനമാണെന്നും അവര്‍ പറഞ്ഞു. ഷാഹിദില്‍ ഞങ്ങള്‍ ഒരു മികച്ച ജോടി കണ്ടെത്തിയെന്നും ഈ സീരീസിനായുള്ള ഞങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു അദ്ദേഹമെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ അത് ഉടനടി കൂട്ടി മുട്ടിയെന്നും ഞങ്ങള്‍ സംസാരിച്ച സമയം മുതല്‍ അതേ പേജില്‍ തന്നെയായെന്നും അവര്‍ പറഞ്ഞു.

ശ്രദ്ധിക്കാനും പ്രവര്‍ത്തിക്കാനും പ്രചോദിപ്പിക്കുന്ന നടനാണ് ഷാഹിദ്! അദ്ദേഹം തന്റെ വേഷങ്ങളിലേക്ക് കൊണ്ടുവരുന്ന തീവ്രത അതിശയകരമാണ്. ആമസോണ്‍ പ്രൈം വീഡിയോയുമായുള്ള ഞങ്ങളുടെ ദീര്‍ഘകാല ബന്ധം അവരുമൊരുമിച്ച് ഞങ്ങള്‍ ചെയ്യുന്ന ഓരോ സീരീസിനോടും കൂടുതല്‍ ഉത്തരവാദിത്തം അനുഭവപ്പെടുന്നതിന് ഇടയാക്കുന്നു. അവര്‍ മികച്ച പങ്കാളികളാണെന്നും ഈ സീരീസ് സൃഷ്ടിക്കാന്‍ ഇനിയും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.

സീരീസില്‍ അവതരിപ്പിച്ച സര്‍പ്രൈസ് കാസ്റ്റിനെക്കുറിച്ച് ഉടന്‍ ഒരു അറിയിപ്പ് ഉണ്ടാകും.

Leave A Reply
error: Content is protected !!