തിരുവല്ലയിൽ ഇക്കുറി തീപാറും : മാത്യു ടി യെ പിടിച്ചുകെട്ടാൻ അഡ്വ വർഗീസ് മാമ്മനെ ഇറക്കിയേക്കും

തിരുവല്ലയിൽ ഇക്കുറി തീപാറും : മാത്യു ടി യെ പിടിച്ചുകെട്ടാൻ അഡ്വ വർഗീസ് മാമ്മനെ ഇറക്കിയേക്കും

തിരുവല്ലയിൽ ഇക്കുറി തീപാറും . തിരുവല്ല മണ്ഡലത്തിൽ ഇക്കുറി സിറ്റിംഗ് എം എൽ എ മാത്യു ടി തോമസിനെ നേരിടാൻ യു ഡി എഫ് ഇറക്കാൻ സാധ്യത അഡ്വ വര്ഗീസ് മാമ്മനെ . എന്തുകൊണ്ടും തിരുവല്ലാക്കാരുടെ മാത്യു ടി യെ ഇത്തവണ തളച്ചിടുമെന്നാണ് യു ഡി എഫിന്റെ അവകാശവാദം .

തിരുവല്ലയിൽ മാത്യു ടി ക്ക് എന്നും എക്കാലവും തുണയായിട്ടുള്ളത് യു ഡി എഫിലെ പടല പിണക്കവും വിമത സ്ഥാനാർത്ഥിയും കാലുവാരലുമാണ് . പക്ഷെ ഇത്തവണ യു ഡി എഫ് ഒറ്റക്കെട്ടായി രംഗത്തിറഗും . മാത്രമല്ല എന്തുകൊണ്ടും മാത്യു ടി ക്ക് പറ്റിയ എതിരാളിയാണ് അഡ്വ വർഗീസ് മാമ്മൻ .

മാത്യു ടി മാർത്തോമാ സഭയിലെ വൈദീകന്റെ മകനാണെങ്കിൽ വർഗീസ് മാമ്മനും മാർത്തോമാ സഭയിലെ സീനിയർ വൈദീകനായിരുന്ന അന്തരിച്ച പി ഡി മാമ്മന്റെ മകനാണ് . മാത്രമല്ല ഒരു വൈദീക കുടുംബമാണ് വർഗീസ് മാമ്മന്റെത് . വർഗീസ് മാമ്മന്റെ പിതാവ് മാത്രമല്ല ജ്യേഷ്ടനും സഹോദരീ ഭർത്താവും സഭയിലെ വൈദീകരാണ് .

മാത്രമല്ല മാർത്തോമ്മാ സഭയുടെ അല്മായ ട്രസ്റ്റി കൂടിയായിരുന്നു അഡ്വ വർഗീസ് മാമൻ . മാത്യു ടി യെപോലെ മാർത്തോമാ സഭയുടെ സ്കൂളിലും കോളേജിലുമാണ് വര്ഗീസ് മാമനും പഠിച്ചത് . മാത്യു ടി യെക്കാളും ഒരു പടി മുന്നിലാണ് സഭയിൽ വർഗീസ് മാമൻ .

മാത്രവുമല്ല ഇവർ രണ്ടുപേരും ഒരുമിച്ച് മുൻ ജസ്റ്റിസ് ഓ എൻ നൈനാന്റെ കൂടെയാണ് അഭ്യഭാഷക വൃത്തിയിൽ പ്രാക്റ്റീസും ആരംഭിച്ചത് . തിരുവല്ല മണ്ഡലത്തിൽ ജയ പരാജയം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഘടകം മാർത്തോമ്മാ സഭാ വിശ്വാസികളുടെ വോട്ടാണ് .

മാർത്തോമ്മാ സഭ നേരത്തെ അഭിപ്രായ പെട്ടിട്ടുണ്ട് രണ്ട് മാർത്തോമ്മാ ക്കാർ മത്സരിക്കരുതെന്ന് . മാത്രമല്ല മാത്യു ടി തോമസ് ആറാം  തവണയാണ് ഇപ്പോൾ മത്സരിക്കുന്നത് . അഞ്ച് തവണ  മത്സരിച്ചു 4 തവണ വിജയിച്ചു 2 തവണ മന്ത്രിയായി . അതിനാൽ ഇത്തവണ മത്സര രംഗത്തുനിന്നും മാറി നിൽക്കണമെന്നാണ് സഭയിലെ ഒന്നടങ്കം വിശ്വാസികളും പറയുന്നത് .

മാത്യു ടി ജയിച്ചു എം എൽ എ ആയാലോ മന്ത്രിയായാലോ അയാൾക്ക് കൊള്ളാം നാടിനോ സഭക്കോ എന്ത് ഗുണമെന്നാണ് സഭാ വിശ്വാസികൾ ചോദിക്കുന്നത് . തിരുവല്ലയിലെ വികസനത്തിന്റെ പേര് പറഞ്ഞു ഇത്തവണ വോട്ട് ചോദിക്കാൻ മാത്യു ടി ക്ക് കഴിയില്ല .

കഴിഞ്ഞ 5 വര്ഷം കൊണ്ട് ഒരു വികസനവും കാര്യമായി നടന്നിട്ടില്ലെന്നാണ് വോട്ടർമാർ പറയുന്നത് . പിണറായി സർക്കാരിന്റെ ഗുണം കൊണ്ട് മറ്റുള്ളിടത്തെപ്പോലെ കിഫ്‌ബി ഫണ്ടിൽ ഒന്ന് രണ്ട് റോഡുകൾ മാത്രമാണ് തിരുവല്ലയിൽ ടാർ ചെയ്ത നന്നാക്കിയത് .

അത് ചെങ്ങന്നൂരിലെയും ചങ്ങനാശ്ശേരിയിലെയും എം എൽ എ മാരുടെ പ്രയത്‌ന ഫലം കൂടിയാണ് . അതിന്റെ ചരിത്രം അറിയണമെങ്കിൽ നിയമ സഭാ രേഖകൾ പരിശോധിച്ചാൽ കിട്ടും . എപ്പോഴും തിരുവല്ലയിൽ കൂടി യാത്ര ചെയ്യുന്ന പി സി ജോർജ്ജ് നിയമസഭയിൽ പറഞ്ഞിട്ടുണ്ട് ആ റോഡ് എങ്കിലും ഒന്ന് നന്നാക്കാൻ ,

വര്ഗീസ് മാമൻ കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതിയംഗമാണ് . വർഗീസ് മാമ്മൻ മത്സരിക്കുന്നതിനോട് കോൺഗ്രസ്സിനും താൽപ്പര്യമാണ് . തിരുവല്ലയിൽ നിന്നുള്ള മറ്റൊരു ഉന്നതാധികാര സമിതിയങ്ങം കുഞ്ഞു കോശി പോളും സീറ്റിനായി രംഗത്തുണ്ട് .

കുഞ്ഞുകോശിപോൾ ഓർത്തോഡോക്സ് സഭക്കാരനാണ് . മാത്രമല്ല അദ്ദേഹം കല്ലൂപ്പാറ പഞ്ചായത്ത് കാരനാണ്. മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരിയും പാർട്ടി ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും സീറ്റിനു വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അവർ രണ്ടുപേരും മുൻകാലങ്ങളിൽ ഇവിടെ മത്സരിച്ചു മാത്യു ടി യോടെ തോറ്റതാണ് .

ഇനിയും അവരെ തന്നെ ഇറക്കിയാൽ മണ്ഡലം തിരിച്ചു പിടിക്കാൻ പറ്റില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ ചൂണ്ടിക്കാട്ടുന്നു . പുതുശ്ശേരി ആറ് തവണയാണ് മത്സരിച്ചത് . അതിൽ മൂന്ന് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട് . ഏതായാലും വർഗീസ് മാമ്മനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ കോൺഗ്രസ്സും യു ഡി എഫും .

Leave A Reply
error: Content is protected !!