മെ​ക് സി​ക്ക​ൻ വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്ന് ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

മെ​ക് സി​ക്ക​ൻ വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്ന് ആ​റ് സൈ​നി​ക​ർ മ​രി​ച്ചു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്ക​ൻ വ്യോ​മ​സേ​ന വി​മാ​നം ത​ക​ർ​ന്ന് ആ​റ് സൈ​നി​ക​ർ മ​രി​ച്ചു. വെ​റാ​ക്രൂ​സ് സം​സ്ഥാ​ന​ത്തെ എ​മി​ലി​യാ​നോ സ​പാ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ഞാ​യ​റാ​ഴ്ച​ രാവിലെയാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അതെ സമയം അ​പ​ക‌​ട കാ​ര​ണം വ്യ​ക്ത​മ​ല്ല.

എ​മി​ലി​യാ​നോ സ​പാ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി​യിലെ എയർപോർട്ടിൽ നിന്ന് രാവിലെ 9 .45 ന് പറന്നുയർന്ന ലിയാർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ട് തകർന്ന് വീണത് . അതെ സമയം കൊല്ലപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞിട്ടില്ല .എത്രപേർ വിമാനത്തിലുണ്ടായുന്നെന്നും വ്യക്തമല്ല . അപകടകാരണം സംബന്ധിച്ച്
സൈന്യം അന്വേഷണം ശക്തമാക്കിയിട്ടുണ്ട് .

Leave A Reply
error: Content is protected !!