ഒരു മണിക്കൂറിൽ സ്വാദൂറുന്ന 172 വി​ഭ​വ​ങ്ങ​ളൊ​രുക്കി ഒമ്പത്കാരൻ ; റെക്കോഡ് സൃഷ്ടിച്ച് പാചക കലയുടെ കൂട്ടുകാരൻ

ഒരു മണിക്കൂറിൽ സ്വാദൂറുന്ന 172 വി​ഭ​വ​ങ്ങ​ളൊ​രുക്കി ഒമ്പത്കാരൻ ; റെക്കോഡ് സൃഷ്ടിച്ച് പാചക കലയുടെ കൂട്ടുകാരൻ

പാചകത്തിനായി അടുക്കളയിൽ വേണ്ടതിലധിവും സമയം ചെലവഴിക്കുന്നവരാണ് ഭൂരിപക്ഷം വീട്ടമ്മമാരും.എന്നാലിപ്പോഴിതാ വെറും ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 172 വി​ഭ​വ​ങ്ങ​ളൊ​രു​ക്കി ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് റെ​ക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒ​മ്പ​തു വ​യ​സ്സു​കാ​ര​ൻ ഹ​യാ​ൻ അ​ബ്​​ദു​ല്ല.

ചെ​ന്നൈ​യി​ൽ താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഹ​യാ​ൻ അ​ബ്​​ദു​ല്ല​യാ​ണ്​ ഈ ​കു​ട്ടിഷെഫ്. ഒ​രു മ​ണി​ക്കൂ​റി​ൽ സ്വാദേറിയ ര​ണ്ടു ത​രം ബി​രി​യാ​ണി​യും പാ​യ​സ​വും ജ്യൂ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യാ​ണ്​ ഹ​യാ​ൻ ഏ​ഷ്യ ബു​ക്ക്​ ഓ​ഫ്​ റെക്കോ​ഡി​ലും ഇ​ന്ത്യ ബു​ക്ക്​ ഓ​ഫ്​ റെ​ക്കോ​ഡി​ലും ഇടം പിടിച്ചത് .

പ​യ്യോ​ളി സ്വ​ദേ​ശി ഹ​ഷ്​​നാ​സ്​ അ​ബ്​​ദു​ല്ല​യു​ടെ​യും ഫ​റോ​ക്ക്​ സ്വ​ദേ​ശി പി.​വി. റ​ഷ​യു​ടെ​യും മ​ക​നാ​ണ്​ ഹ​യാ​ൻ അ​ബ്​​ദു​ല്ല. അ​മ്മ​യോ​ടൊ​പ്പം മൂ​ന്ന​ര വ​യ​സ്സു മു​ത​ൽ പാ​ത്രം ക​ഴു​കാ​ൻ തു​ട​ങ്ങി​യ​താ​ണ്​ അ​ടു​ക്ക​ള​ബ​ന്ധം. ഷെ​ഫ്​ കോ​ട്ട്​ വാ​ങ്ങി​ക്കൊ​ടു​ത്ത്​ അ​മ്മ​യാ​ണ്​ ഹ​യാന്റെ പാ​ച​ക​താ​ൽ​​പ​ര്യം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. ചെ​റി​യ വി​ഡി​യോ ചെ​യ്​​ത്​ തു​ട​ങ്ങി​യ പാ​ച​കം പി​ന്നീ​ട്​ ഹ​യാ​ന്​ ഹ​ര​മാ​വു​ക​യാ​യി​രു​ന്നെ​ന്ന്​ മാ​താ​വ്​ റ​ഷ പ​റ​ഞ്ഞു.

ചെന്നൈ ഷെ​ർ​വു​ഡ്​ ഹാ​ൾ സ്​​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യായ ​ ഹ​യാ​ൻ മു​ത്ത​ശ്ശി​യി​ൽ​നി​ന്നാ​ണ്​ പാ​ച​കം പ​ഠി​ച്ച​ത്. ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ത​മി​ഴ്​ ഭാ​ഷ​ക​ളി​ൽ ഒ​രു​ക്കി​യ പാ​ച​ക വി​ഡി​യോ​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ 2017 മു​ത​ൽ ഹ​യാ​ൻ ഡെ​ലീ​ഷ്യ​സി എ​ന്ന യൂ​ട്യൂ​ബ്​ ചാ​ന​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.കു​ടും​ബം ചെ​ന്നൈ​യി​ൽ സ്​​ഥി​ര​താ​മ​സ​മാ​ണ്.

പൈ​ല​റ്റാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പാചക കലയുടെ കൂട്ടുകാരന് പാ​ച​കം വി​​ട്ടൊ​രു ക​ളി​യി​ല്ല. അ​തോ​ടൊ​പ്പം വ​യ​ലി​ൻ വാ​യി​ക്കു​ന്ന​തി​ലും നൃ​ത്തം ​ ചെയ്യു​ന്ന​തി​ലും​ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്നു. ഒ​രു’ പാ​സ്​​ത ബാ​ർ’ തു​ട​ങ്ങു​ന്ന​തും എ​ല്ലാ ആ​ളു​ക​ളെ​യും പാ​സ്​​ത പ്രേ​മി​ക​ളാ​ക്കു​ന്ന​തു​മാ​ണ്​ ഹ​യാൻ കാത്തിരിക്കുന്ന സ്വപ്നം.

Leave A Reply
error: Content is protected !!