ബഹ്റൈൻ പ്രതിരോധ മന്ത്രി ലഫ്. ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷൻ സന്ദർശിച്ചു. 15ാമത് എക്സിബിഷൻ അബൂദബിയിലെ നാഷനൽ എക്സിബിഷൻ സെൻററിലാണ് നടക്കുന്നത്. ആധുനിക സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ചും ആഗോള തലത്തിലെ നവീന പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചുനൽകി.
പ്രതിരോധ, സുരക്ഷ മേഖലയുമായി ബന്ധപ്പെട്ട് മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എക്സിബിഷനുകളിൽ ഒന്നാണ് ഇതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യു.എ.ഇ പ്രതിരോധ കാര്യ മന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബവാർദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.