ഉ​ട​ന​ടി പ​ണം കൈ​മാ​റ്റം; സൗദിയിൽ ‘സരി’ ആപ്ലിക്കേഷൻ പുറത്തിറക്കി

ഉ​ട​ന​ടി പ​ണം കൈ​മാ​റ്റം; സൗദിയിൽ ‘സരി’ ആപ്ലിക്കേഷൻ പുറത്തിറക്കി

സൗദിയിൽ പ്രാദേശിക ബാങ്കുകൾ വഴിയുള്ള പണമിടപാട് വേഗത്തിലാക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനം നിലവിൽ വന്നു. സൗദി സെൻട്രൽ ബാങ്കാണ് സരി എന്ന ഇൻസ്റ്റന്റ് പേയ്മെന്റ് ആപ്ലിക്കേഷൻ പുറത്തിറക്കിയത്. രാജ്യത്തിനകത്ത് ഒരു റിയാലിൽ താഴെ ചെലവിൽ പണം ട്രാൻസ്ഫർ ചെയ്യാനാകുമെന്നതാണ് പ്രത്യേകത.

അവധികളില്ലാതെ മുഴുവൻ സമയവും പുതിയ സംവിധാനം പ്രവർത്തിക്കുമെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഫഹദ് അൽ മുബാറഖ് പറഞ്ഞു. 20,000 റിയാൽ വരെയുള്ള തുക ഉടനടി സ്വീകർത്താവിന്റെ അക്കൌണ്ടിലെത്തും. ഐബാൻ നമ്പരിന് പകരം മൊബൈൽ നമ്പർ ഉപയോഗിക്കാനാകും.

Leave A Reply
error: Content is protected !!