പിണറായി വിജയൻ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതുമെന്ന് സർവ്വേ ഫലം

പിണറായി വിജയൻ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതുമെന്ന് സർവ്വേ ഫലം

തിരുവനന്തപുരം: പിണറായി വിജയൻ രാഷ്ട്രീയ ചരിത്രം തിരുത്തി എഴുതുമെന്ന് സർവ്വേ ഫലം. ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവ്വേയിൽ ആണ് ഇക്കാര്യം പറയുന്നത്. പിണറായി സർക്കാർ വീണ്ടും തുടർ ഭരണം നേടുമെന്ന് സർവ്വേ ഫലം പറയുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ 72 മുതൽ 78 സീറ്റ് വരെ എൽഡിഎഫ് നേടുമെനന്നാണ് ഫലം പറയുന്നത്.

59 മുതൽ 65 സീറ്റ് വരെ യുഡിഎഫ് നേടുമെന്നും, ബിജെപി ഒന്ന് മുതൽ രണ്ട് വരെ സീറ്റ് നേടുമെന്നുമാണ് ഫലത്തിൽ പറയുന്നത്. ഇടതുപക്ഷം 41 ശതമാനം വോട്ടോടെ 24 മുതൽ 26 സീറ്റ് വരെ തെക്കൻ കേരളത്തിൽ നേടുമെന്ന് ഫലം പറയുന്നു. ഇവിടെ 12 മുതൽ 14 സീറ്റേ യുഡിഎഫിന് ലഭിക്കൂ. ഇടതുമുന്നണി വടക്കൻ കേരളത്തിൽ വ്യക്തമായ ആധിപത്യം നിലനിർത്തുമെന്നാണ് ഫലം. ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടമായി സൗജന്യ ഭക്ഷ്യകിറ്റിനെ വിലയിരുത്തി. 34 ശതമാനം പേർ തിനെ അനുകൂലിച്ചപ്പോൾ 27 ശതമാനം പേർ ക്ഷേമ പെൻഷനും 18 ശതമാനം പേർ കൊവിഡ് പ്രവർത്തനത്തിനെയും അനുകൂലിച്ചു.

Leave A Reply
error: Content is protected !!