സിനിമ നടന്മാർ മത്സരിക്കാൻ ക്യു : അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല.?

സിനിമ നടന്മാർ മത്സരിക്കാൻ ക്യു : അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല.?

സിനിമാ നടന്മാർ രാഷ്ട്രീയത്തിൽ വരുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും പുതുമയല്ല . അത് രാജ്യത്ത് എല്ലാ സംസ്ഥാനത്തു മുണ്ട് . പക്ഷെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ സിനിമാക്കാർക്ക് അത്ര സ്വീകാര്യത ഇല്ല .

സിനിമയിൽ മുൻ നിരയിൽ തെളിഞ്ഞു നിൽക്കുന്ന പലരും വളരെ വർഷങ്ങൾക്ക് മുൻപേ രാഷ്ട്രീയത്തിലിറങ്ങി മത്സരരംഗത്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട് . പക്ഷെ സിനിമയിൽ കിട്ടുന്ന സ്വീകാര്യത വോട്ടിന്റെ കാര്യത്തിൽ കിട്ടാറില്ല .

സിനിമയിലെ ഒരുകാലത്ത് നിത്യഹരിത നായകനായിരുന്ന പ്രേം നസിർ മുതൽ അങ്ങേയറ്റം ഭീമൻ രഘു വരെ പരീക്ഷിച്ചു . അതിൽ കാലം തൊട്ടത് ഇന്നസെന്റും കെ ബി ഗണേഷ് കുമാറും മുകേഷും മാത്രമാണ് .
കുടവട്ടൂർ മുരളി , സുരേഷ് ഗോപി മുതൽ ജഗതീഷ് വരെ ദയനീയമായി തോറ്റ് തൊപ്പിയിട്ടു .

ദോഷം പറയരുതല്ലോ ഇവരൊക്കെ തെരഞ്ഞെടുപ്പിൽ നിലം തൊട്ടില്ലെങ്കിലും സിനിമയിൽ ഗ്ലാമറായിരുന്നു.
ഇപ്പോൾ ഇവർക്കൊന്നും സിനിമയിലും കാര്യമായ പണിയൊന്നുമില്ലാത്തത് വേറെ കാര്യം . സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയോ ജയിച്ചാലും തോറ്റാലും പിന്നീട് സിനിമയിലും അവസരങ്ങൾ കുറയും .

അതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് അവരുടെ രാഷ്ട്രീയമാണ് . ഇപ്പോൾ തന്നെ സുരേഷ് ഗോപിയെ തന്നെ ഒന്ന് വിലയിരുത്തി നോക്ക് . അദ്ദേഹം സിനിമയിൽ ഗ്ലാമറായിരുന്ന സമയത്താണ് ബിജെപി യിൽ ചേർന്നത് .

ബിജെപി യിൽ ചേർന്ന് എം പി യായി . അതിന് ശേഷം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ത്രിശൂരിൽ മത്സരിച്ചു . അത്യാവശ്യം പാർട്ടി വോട്ടുകളുണ്ടായിരുന്ന മണ്ഡലത്തിൽ പോലും ദയനീയമായി തോറ്റു . എന്നാൽ അദ്ദേഹം പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം വൻ ജനക്കൂട്ടമായിരുന്നു .

പക്ഷെ ആ ജനക്കൂട്ടം വോട്ടായി മാറിയില്ല . ജനങ്ങൾ കൂടിയത് സുരേഷ് ഗോപിയുടെ പ്രസംഗം കേൾക്കാനും കാണാനുമാണ് . ആ സ്ഥിതിയാണ് സിനിമാ താരങ്ങൾ മത്സരിക്കുന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും . പിന്നെ ജയിക്കുന്നവർ .

അവർ അന്നേരം പാർട്ടിയിൽ ചേർന്നവരല്ല . അവർക്ക് സിനിമയിൽ വരുന്നതിന് മുൻപേ രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരാണ് . അത് ഇന്നസെന്റ് ആയാലും ഗണേഷ് കുമാറാണെങ്കിലും മുകേഷ് ആണെങ്കിലും രാഷ്ട്രീയ കുടുംബത്തിലുള്ളവരാണ് .

ഇപ്പോൾ പഴയതിനെക്കാളും കൂടുതലായി സിനിമാ താരങ്ങളുടെ ഒരു തള്ളിക്കയറ്റമാണ് രാഷ്ട്രീയത്തിൽ .
സിനിമയിൽ അവസരങ്ങളില്ലാതെ ചൊറിയും കുത്തി വീട്ടിലിരിക്കുന്നവർക്ക് വേറെ പണിയൊന്നുമില്ലല്ലോ .വീട്ടുകാർക്കും ശല്യമല്ലേ . അങ്ങനെയുള്ളവരാണ് ഈ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടികളിൽ ചേരാൻ ക്യു നിൽക്കുന്നത് .

അതിൽ കൂടുതലും വല്ലപ്പോഴും മുഖം കാണിച്ചിട്ടുള്ളവരും എക്സ്ട്രാ നടന്മാരുമാണ് . കൃഷ്ണകുമാറിനെപോലെയുള്ളവർ വെറുതെ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി . പാർട്ടിയിൽ അംഗത്വം എടുത്താൽ പിന്നെ മോഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നാണ് .

ഇവരുടെ യൊക്കെ വിചാരം നോമിനേഷൻ കൊടുത്താൽ മതി ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചോളുമെന്നാണ് . ഇവരൊക്കെപ്പോയി മുൻഗാമികളുടെ അനുഭവം പഠിച്ചിട്ടുവേണം മത്സരത്തിനിറങ്ങാൻ . കെട്ടിവച്ച കാശ് പോലും കിട്ടിയില്ലെങ്കിൽ നാണക്കേടാണ് .

ഓഹ് ഇവർക്കെന്ത് നാണക്കേട് അല്ലെ ? പണ്ട് സിനിമാക്കാർ രാഷ്ട്രീയം പറഞ്ഞാലുള്ള അനുഭവം താര സംഘടനയിൽ പോലും ഉണ്ടാകുന്നത് ഷമ്മി തിലകൻ തുറന്ന് പറഞത് ശ്രദ്ധേയമാണ് . അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വിനെക്കുറിച്ചാണ് ഷമ്മി പരിഹസിച്ചു രംഗത്ത് വന്നത് .

കോൺഗ്രസ് അനുഭാവിയും നടനും താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു ഇരട്ടതാപ്പ് കാട്ടുന്നുവെന്നാണ് ഷമ്മി തിലകന്റെ ആരോപണം .

താൻ ഒരു കമ്മ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞതിന് അന്തരിച്ച മഹാനടനും തന്റെ പിതാവുമായ തിലകനോട് വിശദീകരണം ചോദിക്കുകയും അദ്ദേഹത്തെ പുറത്താക്കാൻ ‘കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും’ ചെയ്ത ഇടവേള ബാബു ഇപ്പോൾ താൻ കോൺഗ്രസുകാരനാണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിടുന്നതിലെ അസ്വാഭാവികതയാണ് ചൂണ്ടിക്കാട്ടുന്നത് .

ഇടവേള ബാബു കോൺഗ്രസിന്റെ ഐശ്വര്യകേരള യാത്രയുടെ വേദിയിൽ രമേശ് ചെന്നിത്തലയോടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുമൊപ്പം വേദി പങ്കിടുന്ന ചിത്രം ഉൾക്കൊള്ളുന്ന മാദ്ധ്യമ വാർത്തയും ഷമ്മി തിലകൻ തന്റെ ഫേസ്ബുക് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

‘ഞാൻ കമ്മ്യൂണിസ്റ്റാണ്…എന്ന് പരസ്യമായി പറഞ്ഞതിന് എന്റെപിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ എന്ന സംഘടനയുടെ പ്രതി പക്ഷനേതാവ്..

ഞാൻ കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി..!’ഷമ്മിയുടെ ഈ പരിഹാസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് .

ഏതായാലും വിദ്യാർത്ഥി രാഷ്ട്രീയം മുതൽ കൊടിപിടിച്ചു വെയിലും മഴയും അടിയു ഇടിയും കൊണ്ട് പാർട്ടി വളർത്തുന്നതിൽ പങ്കുവഹിച്ച പലരെയും വെട്ടി നിരത്തി സിനിമയിൽ ചെറിയ മുഖം കാണിച്ചവർ ആ പേരും പറഞ്ഞു സ്ഥാനാർത്ഥിയാകാൻ വന്നാൽ തന്നെ പാർട്ടിക്കാർ വിജയിപ്പിച്ചുകൊള്ളും .

പാർട്ടിയിൽ ആർക്കും ചേരാം . പക്ഷെ ചേർന്നയുടൻ മത്സരിക്കണമെന്ന് പറയുന്നത് നെറികേടല്ലേ . മല്സരിച്ചാലും പോരാ മുഖ്യമന്ത്രി തന്നെയാകണം . ഇ ശ്രീധരൻ പറഞ്ഞത് നമ്മൾ കണ്ടതും കേട്ടതുമാണ് .

Leave A Reply
error: Content is protected !!