മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വം; നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സ്

മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വം; നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സ്

മ​ധ്യ​പ്ര​ദേ​ശി​ല്‍ യു​വ​തി​യെ ര​ണ്ട് ദി​വ​സം ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ കേ​സ്. ബി​ജെ​പി നേ​താ​വ് വി​ജ​യ് ത്രി​പാ​ഠി, രാ​ജേ​ഷ് ശു​ക്ല, മു​ന്ന സിം​ഗ്, മോ​നു മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.

ഷ​ഹ്‌​ദോ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.ഫെ​ബ്രു​വ​രി 18ന് ​പ​ച്ച​ക്ക​റി വാ​ങ്ങാ​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ പോ​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ക​രു​തു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി കാ​ണാ​താ​യെ​ന്ന് മ​ന​സി​ലാ​യ​തി​ന് പി​ന്നാ​ലെ ഫെ​ബ്രു​വ​രി 20ന് ​ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യെ വീ​ടി​ന് സ​മീ​പം അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തുകയായിരുന്നു.സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Leave A Reply
error: Content is protected !!