യുവാവ് പമ്പയാറ്റിൽ മുങ്ങി മരിച്ചു

യുവാവ് പമ്പയാറ്റിൽ മുങ്ങി മരിച്ചു

യുവാവ് പമ്പയാറ്റിൽ മുങ്ങി മരിച്ചു. പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാൽ കടവിൽ ആണ് മുങ്ങിമരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയായാണ് സംഭവം നടന്നത്. കുളിക്കാനിറങ്ങിയപ്പോൾ ആണ് അപകടം നടന്നത്. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36 ) ആണ് മുങ്ങി മരിച്ചത്.

മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുങ്ങിപ്പോയ വിനൂപിനെ അഗ്നിശമന സേനയിലെ സ്കൂബ ടീം നടത്തിയ തെരച്ചിലിൽ ആണ് കണ്ടെത്തിയത്. മൃതദേഹം കടവിൽ നിന്ന് മാറി നൂറ് മീറ്റർ അകലെയാണ് കണ്ടെത്തിയത്.

Leave A Reply
error: Content is protected !!