ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മാറ്റി വെച്ച തങ്ങളുടെ ലങ്കന്‍ പര്യടനം ഏപ്രിലില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ടൂര്‍ ശ്രീലങ്കയിലെ കടുത്ത ക്വാറന്റീന് നിയമങ്ങള്‍ കാരണം മാറ്റി വയ്ക്കുവാന്‍ ബംഗ്ലാദേശ് തീരുമാനിക്കുകയായിരുന്നു.
കോവിഡ് കേസുകള്‍ കുറവായിരുന്നുവെങ്കിലും ലങ്കയുടെ ക്വാറന്റീന് നിയമങ്ങള്‍ വളരെ കര്‍ശനമായിരുന്നു.പരമ്പരയിലെ മത്സരങ്ങള്‍ ഏക വേദിയിലാവും നടക്കുകയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വേദി ഏതായിരിക്കുമെന്നതും തീയ്യതിയും പിന്നീട് മാത്രമേ അറിയിക്കുകയുള്ളു.
ഐപിഎലില്‍ കളിക്കുന്ന താരങ്ങളായ മുസ്തഫിസുര്‍ റഹ്മാനും ഷാക്കിബ് അല്‍ ഹസനും പര്യടനത്തിനുണ്ടാകില്ല.