കാസര്‍ഗോഡ്: കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് തുടക്കമായി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് യാത്ര ഉദ്ഘാടനം ചെയ്തത്.താളിപ്പടുപ്പ് മൈതാനിയിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.
കേരളത്തിൽ നടക്കുന്നത് അഴിമതിയാണെന്നും സിപിഎം, കോൺഗ്രസ്സ് സർക്കാരുകൾ അഴിമതിയാണ് കേരളത്തിൽ നടത്തിയതെന്നും യോഗി പറഞ്ഞു.സംസ്ഥാനത്ത് തങ്ങളുടെ രാഷ്ട്രീയ സ്വാർഥതകൾക്ക് വേണ്ടി അരാജകത്വം കൊണ്ടുവരാനാണ് ഇരുകൂട്ടരും ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര.
തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും എൻഡിഎ നേതാക്കളും എല്ലാ ജില്ലകളിലുംപങ്കെടുക്കും. മാർച്ച് 6ന് ആണ് യാത്ര അവസാനിക്കുക.