കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ആഗോളതലത്തിലുള്ള നേതാവ് ; ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ആഗോളതലത്തിലുള്ള നേതാവ് ; ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ആഗോളതലത്തിലുള്ള നേതാവാണെന്ന് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടേറസ്. ലോകാരോഗ്യ സംഘടനയുടെ ആഗോളതലത്തിലുളള വാക്‌സിൻ സഖ്യമായ കൊവാക്‌സ് ശക്തമാക്കാൻ രാജ്യം മികച്ച രീതിയിൽ പ്രവർത്തിച്ചതിന് അദ്ദേഹം പ്രശംസയറിയിച്ചു.

“കൊറോണ പ്രതിരോധത്തിൽ ഇന്ത്യ ആഗോളതലത്തിൽ നേതാവായിക്കഴിഞ്ഞു. രോഗപ്രതിരോധത്തിനായുള്ള മരുന്ന്, വെന്റിലേറ്റർ, പിപിഇ കിറ്റ് എന്നിങ്ങനെ നിരവധി അവശ്യവസ്തുക്കളാണ് ഇന്ത്യ 150 രാജ്യങ്ങൾക്കായി വിതരണം ചെയ്തത്. ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ കൊവിഷീൽഡ് വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാണം ആഗോള മാർക്കറ്റിലുള്ള വാക്‌സിൻ വിതരണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. കൊവാക്‌സ് എന്ന പദ്ധതിയ്ക്ക് മുഴുവൻ പിന്തുണയും നൽകുന്ന രാജ്യത്തിന്റെ പരിശ്രമത്തെ പ്രശംസിക്കുന്നു” ഗുട്ടേറസ് പറഞ്ഞു.

Leave A Reply
error: Content is protected !!