അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്ന് കർദ്ദിനാൾ ആലഞ്ചേരി

അടുത്ത തവണ കേരളം ഭരിക്കുന്നത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ മതിയെന്ന് കർദ്ദിനാൾ ആലഞ്ചേരി

കൊച്ചി: കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും വാനോളം പുകഴ്ത്തി രംഗത്ത്. കെ കെ ശൈലജ ടീച്ചർ ആരോഗ്യരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയെ കെസിബിസി കൊച്ചിയിൽ സംഘടിപ്പിച്ച പഠന ശിബിരത്തിൽ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തിൽ വിജയമാക്കി മാറ്റിയവരാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും അടുത്ത തവണ കേരളം ഭരിക്കുമ്പോൾ ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ തന്നെമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഒരു രോഗിപോലും ചികിത്സ കിട്ടാതെ കോവിഡ് മൂലം മരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!