ആഴക്കടല്‍ മത്സ്യബന്ധനം: യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാറിന് വെപ്രാളം- ബിന്ദു കൃഷ്ണ

ആഴക്കടല്‍ മത്സ്യബന്ധനം: യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാന്‍ സര്‍ക്കാറിന് വെപ്രാളം- ബിന്ദു കൃഷ്ണ

കൊല്ലം: ആഴക്കടല്‍ കടല്‍ക്കൊള്ള പ്രശ്നത്തില്‍ ഇഎംസിസി എന്ന അമേരിക്കന്‍ കമ്ബനിയുമായി ഉണ്ടാക്കിയ കരാറിന്റെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുപിടിക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണുന്നതെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, ഇ.പി. ജയരാജന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണങ്ങള്‍ പരസ്പരവിരുദ്ധമാണ്. മന്ത്രിമാരും മുഖ്യമന്ത്രിയും ഉരുണ്ടു കളിക്കുമ്ബോള്‍ കേരളത്തിലെ മല്‍സ്യത്തൊഴിലാളികളെ നിത്യ നരകത്തിലേക്ക് തള്ളിവിടുന്ന തട്ടിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരികയാണെന്നും അവര്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് കള്ളം പറയുന്നുവെന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി കള്ളം മാത്രം പറയുന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ പറയുന്നത്. ഞാന്‍ ഈ കടല്‍കൊള്ള ആദ്യം ഉന്നയിച്ചപ്പോള്‍ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച്‌ കേട്ടിട്ടേ ഇല്ലെന്നായിരുന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോര്‍ക്കില്‍ വച്ച്‌ ഇവരെ കണ്ടിട്ടുണ്ടാകാം എന്നായി. കേരളത്തില്‍വച്ച്‌ ഇവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇ.എം.സി.സി അധികൃതരുമായി ഈ പദ്ധതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഫോട്ടോ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചര്‍ച്ച ചെയ്തു,  എന്നാല്‍ ഈ പദ്ധതി നടപ്പിലാകില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നായി പുതിയവാദം, ബിന്ദു കൃഷ്ണ ആരോപിച്ചു.

Leave A Reply
error: Content is protected !!