കൊക്കിന്റെ കൂർത്ത ചുണ്ടിൽ ചുറ്റിയ പാമ്പ്; അപൂർവ ചിത്രം ക്യാമറയിൽ

കൊക്കിന്റെ കൂർത്ത ചുണ്ടിൽ ചുറ്റിയ പാമ്പ്; അപൂർവ ചിത്രം ക്യാമറയിൽ

ഇരതേടിയിറങ്ങിയ കൊക്കിന്റെ കൂർത്ത ചുണ്ടിൽ കുടുങ്ങിയ പാമ്പിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വിശപ്പ് കൊണ്ട് വലഞ്ഞ കൊക്ക് പുൽമേട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പാമ്പ് കൊക്കിന്റെ ചുണ്ടിൽ ചുറ്റിയത്.

 

ബ്രൗൺ വാട്ടർ സ്നേക്ക് വിഭാഗത്തിൽ പെട്ട പാമ്പിനെയാണ് കൊക്ക് അബദ്ധത്തിൽ പിടികൂടിയത്. ദക്ഷിണാ ഫ്രിക്കയിലെ പ്രിറ്റോറിയയിൽ നിന്നു പകർത്തിയതാണ് ഈ ചിത്രം.62കാരനായ റോഡ്നെ വാൻ സോസ്റ്റ് ആണ് അപൂർവ ചിത്രം ക്യാമറയിൽ പകർത്തിയത്.

അതെ സമയം ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് കൊക്കിന് പാമ്പിനെ ചുണ്ടിൽ നിന്നും വേർപെടുത്താനായത്. പിന്നീട് കൊക്ക് അതിനെ ഭക്ഷണമാക്കുകയും ചെയ്തു. ക്ഷമയോടെയുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഈ ചിത്രമെന്നും റോഡ്നെ വാൻ പറയുന്നു .

Leave A Reply
error: Content is protected !!