കൊലപാതക ശ്രമം: സ​ഹോ​ദ​ര​ന്മാ​രാ​യ പ്ര​തി​ക​ൾ അറസ്റ്റിൽ

കൊലപാതക ശ്രമം: സ​ഹോ​ദ​ര​ന്മാ​രാ​യ പ്ര​തി​ക​ൾ അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: യു​വാ​വി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് പ്ര​തി​ക​ളെ പൊലീസ് പിടികൂടി.

വീ​ടി​ന് മു​ന്നി​ല്‍ പാ​ട്ട​കൊ​ട്ടി ബ​ഹ​ളം വെ​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തിന്റെ പേ​രി​ലാണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മർദ്ദിച്ചത്.

ചെ​റു​വ​യ്ക്ക​ല്‍ ക​ട്ടേ​ല സു​മി വി​ലാ​സ​ത്തി​ല്‍ സു​ജി​ത്ത് (25), സ​ഹോ​ദ​ര​ന്‍ കീ​രി കു​ട്ട​ന്‍ എ​ന്ന സു​ബീ​ഷ് (32) എ​ന്നി​വരെയാണ് ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തതത്. ജ​നു​വ​രി ഒ​ന്നി​ന് പു​ല​ര്‍​ച്ചരണ്ടോ​ടെ​യാ​ണ്​ ക​ട്ടേ​ല ഞാ​റ​മൂ​ട് വീ​ട്ടി​ല്‍ വി​ഷ്ണു​വി​നെ (30) ആ​ക്ര​മി​ച്ച്‌​ പ​രി​ക്കേ​ല്‍​പി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി​ക​ള്‍ ആ​ദ്യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലും പി​ന്നീ​ട് ഹൈ​കോ​ട​തി​യി​ലും ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും ത​ള്ളി. ക​ഴ​ക്കൂ​ട്ടം എ.​സി.​പി ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്രീ​കാ​ര്യം സ​ര്‍​ക്കി​ള്‍ മ​ഹേ​ഷ് പി​ള്ള, എ​സ്.​ഐ ബി​നോ​ദ് കു​മാ​ര്‍, ഗ്രേ​ഡ് എ​സ്.​ഐ അ​നി​ല്‍​കു​മാ​ര്‍, ഗ്രേ​ഡ് എ.​എ​സ്.​ഐ അ​നി​ല്‍​കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ബി​നു, സി.​പി.​ഒ ഷാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗു​ണ്ടാ നി​യ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!