പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിലെ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും അരങ്ങേറി.

ഇനി ജില്ലാ- ദേശീയ മത്സരങ്ങള്‍ക്ക് കൊടുമണ്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കും. അഞ്ചര ഏക്കര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ എന്നിവ സ്റ്റേഡിയത്തിലുണ്ടാകും. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു.

Leave A Reply
error: Content is protected !!