സൈനിക വ്യവസായത്തിൽ ഇരുപത് ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് സൗദി.ആഭ്യന്തരമായി കൂടുതൽ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കുകയാണ് ലക്ഷ്യം. അബുദബിയിൽ നടന്ന അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിലാണ് സൗദി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത പത്ത് വർഷത്തിൽ ആഭ്യന്തര സൈനിക വ്യവസായത്തിൽ 20 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തുമെന്ന് സൗദിയുടെ സൈനിക വ്യവസായ റെഗുലേറ്റർ മേധാവി പറഞ്ഞു. സൈനിക ചെലവ് പ്രാദേശിക അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. ഇതോടെ ആഭ്യന്തരമായി കൂടുതൽ ആയുധങ്ങളും സൈനിക സംവിധാനങ്ങളും വികസിപ്പിക്കാനും നിർമ്മിക്കാനും സൗദിക്ക് സാധിക്കും.