ബയേൺമ്യുണിക്കിന് തോൽവി.

ബയേൺമ്യുണിക്കിന് തോൽവി.

ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ തകർത്ത് ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ ജയം. ഫ്രാങ്ക്ഫർട്ടിനായി ദയ്ചി കമാഡയും അമീൻ യൂനുസും ഗോളടിച്ചു.

ബയേൺ മ്യൂണിക്കിന്റെ ആശ്വാസ ഗോളടിച്ചത് റോബർട്ട് ലെവൻഡോസ്കിയാണ്. ആന്ദ്രെ സിൽവ ഇല്ലാതെ ഇറങ്ങിയ ഫ്രാങ്ക്ഫർട്ട് കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടി.കോസ്റ്റികിന്റെ പാസ്സ് ഗോളാക്കി കമാഡ ബയേണിനുള്ള ആദ്യ പ്രഹരം ഏൽപ്പിച്ചു.

നപോളിയിൽ നിന്നും ലോണിൽ ജർമ്മനിയിൽ എത്തിയ അമീൻ യൂനുസ് കളം നിറങ്ങാടിയപ്പോൾ ജയം ഫ്രാങ്ക്ഫർട്ടിനൊപ്പമായി. ആദ്യ അരമണിക്കൂറിനുള്ളിൽ ലീഡ് രണ്ടാക്കാൻ ഫ്രാങ്ക്ഫർട്ടിനായി. രണ്ടാം ഗോൾ അമീൻ യൂനുസിന്റെതായിരുന്നു. രണ്ടാം പകുതിയിൽ ലെവൻഡോസ്കി 26ആം ബുണ്ടസ് ലീഗ ഗോൾ നേടി.

Leave A Reply
error: Content is protected !!