വിവാഹ ദിനത്തിൽ നവദമ്പതികൾക്ക്​ പെട്രോളും ഗ്യാസ്​ സിലിണ്ടറും സമ്മാനമായി നൽകി കൂട്ടുകാർ

വിവാഹ ദിനത്തിൽ നവദമ്പതികൾക്ക്​ പെട്രോളും ഗ്യാസ്​ സിലിണ്ടറും സമ്മാനമായി നൽകി കൂട്ടുകാർ

വിവാഹ ദിനത്തിൽ നവദമ്പതികൾക്ക്​ പെട്രോളും ഗ്യാസ്​ സിലിണ്ടറും സമ്മാനമായി നൽകി കൂട്ടുകാർ. ഇത്രയും വിലപിടിച്ച സമ്മാനം ലഭിച്ചതിലുള്ള സന്തോഷം വധൂവരന്മാരും പങ്കുവച്ചു. ചെന്നൈയിലാണ് വിവാഹസമ്മാനമായി കാര്‍ത്തിക്-ശരണ്യ ദമ്പതികള്‍ക്ക് ‘വിലയേറിയ’ സമ്മാനം ലഭിച്ചത്.

അതേസമയം രാജ്യത്ത്​ ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച പെട്രോളിന്​ 31 പൈസയും ഡീസലിന്​ 35 പൈസയുമാണ്​ വർധിപ്പിച്ചത്​. രാജസ്​ഥാനിലെ ശ്രീഗംഗ നഗറിലാണ്​ ഏറ്റവും ഉയർന്ന വില. പെട്രോളിന്​ 100.82 രൂപയും ഡീസലിന്​ 92.83 രൂപയും. തുടർച്ചയായി പതിനൊന്നാം ദിവസമാണ്​ ഇന്ധന വില വർധിക്കുന്നത്​.

Leave A Reply
error: Content is protected !!