എറണാകുളത്ത് സിനിമ ഷൂട്ടിംഗ് സെറ്റ് തീവെച്ചു നശിപ്പിച്ചു. യുവസിനിമാപ്രവർത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. എറണാകുളം കടമറ്റത്ത് വെച്ചാണ് സംഭവം നടന്നത് .
‘മരണവീട്ടിലെ തൂണ്’ എന്ന സിനിമയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. എൽദോ ജോർജ് ആണ് സിനിമയുടെ സംവിധായകന്.
അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്തു.