ഖത്തറിൽ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത

ഖത്തറിൽ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത

 ഖത്തറിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഉച്ചയോടെ ചാറ്റല്‍ മഴ പെയ്തു. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ തുടര്‍ച്ചയായി ഇനിയും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
രാജ്യത്തെ തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് അടിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ വക്രയില്‍ മഴ പെയ്യുന്നതിന്റെ വീഡിയോയും കാലാവസ്ഥാ വകുപ്പ് പങ്കുവെച്ചു.
ദുഖാന്‍ ഹൈവേയിലൂടെ വാഹനമോടിച്ചവരും മഴ പെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. ദോഹയുടെ ചില ഭാഗങ്ങളിലും നേരിയ തോതിലുള്ള മഴ ലഭിച്ചു.
Leave A Reply
error: Content is protected !!