എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; ആളപായമില്ല

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; ആളപായമില്ല

ലാൻഡിംഗിനിടെഎയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നിയന്ത്രണം വിട്ട് വിമാനത്താവളത്തിലെ പോസ്റ്റിലിടിച്ചു. ഗണ്ണവാരമിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ഒമാനിൽ നിന്ന് 64 യാത്രക്കാരെക്കൊണ്ടാണ് വിമാനം വിജയവാഡയിലെത്തിയത്. വിമാനത്തിന്റെ ചിറകുകളാണ് ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. 19 യാത്രക്കാരാണ് വിജയവാഡ വിമാനത്താവളത്തിൽ ഇറങ്ങാനുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 64 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടർ മധുസുദൻ റാവു അറിയിച്ചു.

Leave A Reply
error: Content is protected !!