സൗദിയിൽ പ്രവാസി മലയാളിയെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിൽ പ്രവാസി മലയാളിയെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സൗദിയിൽ പ്രവാസി മലയാളിയെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില്‍ എറണാകുളം പറവൂര്‍ സ്വദേശി സ് റ്റിഫനെയാണ് (50) സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. നാലു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്.

നസീമില്‍ ഒരു കടയിലായിരുന്നു ജോലി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

Leave A Reply
error: Content is protected !!