ബാലരാമപുരം : വയോധികയെ പൊതുകിണറിൽ മരിച്ചനിലയിൽ കണ്ടെത്തി.എ.വി. സ്ട്രീറ്റ് ഷക്കീല മൻസിലിൽ പരേതനായ മൈദീൻകണ്ണിന്റെ ഭാര്യ ഐഷാബീവി(75)യെയാണ് വീടിനു സമീപത്തെ പൊതുകിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയത് .
വീട്ടിൽ സഹായിയായ ഒരു സ്ത്രീക്കൊപ്പമാണ് ഇവർ താമസിച്ചുവന്നത്.വെള്ളിയാഴ്ച രാവിലെ മുതൽ ഇവരെ കാണാതായിരുന്നു. വിഴിഞ്ഞം റോഡിലെ സഹകരണ ബാങ്കിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേന പ്രവർത്തകരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.